Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കാണാൻ സുന്ദരി... ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയായ സെറീന ആരുടേയും ഹരമാണ്; ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരി സെറീന എന്ന ചിപ്പി; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 25 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവം ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്...

14 MAY 2019 09:26 AM IST
മലയാളി വാര്‍ത്ത

ഒമാനില്‍നിന്നുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണു സെറീന. ഇരുവരും പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തിന് ഇവര്‍ക്കു വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വര്‍ണം ജീവനക്കാര്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കും വെളിച്ചത്തുവരുന്നുണ്ട്.

വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വര്‍ണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലര്‍ച്ചെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു വരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്ജില്‍ എത്താറില്ല. ദൂരെയുള്ള ടാക്‌സിവേയില്‍ നിര്‍ത്തുന്ന വിമാനങ്ങളില്‍നിന്നു യാത്രക്കാരെ വിമാനക്കമ്ബനികളുടെ ബസില്‍ ടെര്‍മിനലില്‍ എത്തിക്കുകയാണു പതിവ്.

ഈ ബസില്‍വച്ചാണു സ്വര്‍ണം ജീവനക്കാര്‍ക്കു െകെമാറും. ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സി.ഐ.എസ്.എഫ്. പരിശോധിക്കില്ലെന്നതു മുതലെടുത്ത് സ്വര്‍ണം പുറത്തെത്തിക്കകയാണു ചെയ്യുന്നത്. സ്വര്‍ണം കൊണ്ടുവരുന്നവരുടെയും അത് ഏല്‍പ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ എമിഗ്രേഷന്‍ ഹാളില്‍ വച്ച്‌ അവിടെ ഡ്യൂട്ടിയിലുള്ളവര്‍ സ്വര്‍ണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കില്‍ തല്‍ക്കാലം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിലിടും. പിന്നീട് അതെടുത്ത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനില്‍ക്കുന്ന ആള്‍ക്കു സ്വര്‍ണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനില്‍ക്കുന്ന ജീവനക്കാര്‍ പങ്കിട്ടെടുക്കും. സെറീന. പ്രായം 42. വിളിപ്പേര് ചിപ്പി. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍. സ്വര്‍ണക്കടത്തിനിടെ പിടിയിലായ സെറീനയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞെട്ടി.

ആരാണ് സെറീന എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഡി.ആര്‍.ഐ. അധികൃതര്‍ക്ക് ഇപ്പോഴുള്ളൂ: രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 25 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തിലാണ് സെറീന വെളിച്ചത്തേക്ക് വന്നത്. സെറീന മുമ്ബ് പത്തു തവണയാണ് ദുബായില്‍നിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് വന്നുപോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍നിന്നു വ്യക്തമാണ്. പോലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണംചെയ്യുന്നത്. 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികള്‍ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു െകെമാറ്റം ചെയ്തതായി വിവരമുണ്ട്. തിരുമല സ്വദേശി സുനില്‍ കുമാര്‍, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കല്‍നിന്നാണു റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിച്ചെടുത്തത്. സ്വര്‍ണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (13 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (20 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (34 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (37 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends