Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു... ഇപ്പോള്‍ തനിക്ക് 20 വയസ്സായി... ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു, ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി:- ശബ്ദത്തിലും മാറ്റമുണ്ട്... പൊടിമീശ വന്നു... പൂര്‍ണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്...

14 MAY 2019 11:12 AM IST
മലയാളി വാര്‍ത്ത

തന്റെ വ്യക്തിത്വത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ചിറകരിയാൻ ശ്രമിച്ചവർക്ക‌ുമുന്നിലൂടെ ഉയരങ്ങളിലേക്ക‌് ആദം ഹാരിയ്ക്ക് പറക്കണം. സ്വന്തം അസ്ഥിത്വം അംഗീകരിക്കപ്പെടാന്‍ വേണ്ടി സഹിച്ച പീഡനങ്ങളും ത്യാഗങ്ങളും വെറുതെയായില്ല ആദം ഹാരി ഇപ്പോള്‍ പൂര്‍ണ്ണമായും പുരുഷ ശരീരത്തിലേക്ക് കൂടുമാറി കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെടലുകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് ആയി നേട്ടം കൈവരിച്ചിരിക്കുകയാണ് ആദം ഹാരി. തന്റെ സ്ത്രീ ശരീരത്തിലെ പുരുഷനെ തിരിച്ചറിഞ്ഞ് വിദേശത്തു നിന്നുള്ള പഠനം അവസാനിപ്പിച്ച്‌ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു, വീട്ടുകാരോടും സമൂഹത്തോടും സ്വന്തം മനസാക്ഷിയോടുമെന്ന് ഹാരി പറയുന്നു.

'ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്താണ് ഞാന്‍ ആരാണെന്ന തിരിച്ചറിവുണ്ടായത്. കോഴ്‌സ് പൂര്‍ത്തിയായതോടെ ഇന്ത്യയിലെ എന്റെ വീട്ടിലേക്ക് മടങ്ങി. വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ വീട്ടില്‍ തടവിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.'

പൈലറ്റ് ജോലിയായിരുന്നു പിന്നീടുള്ള സന്തോഷമെല്ലാം, കൊച്ചിയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ജോലി ലഭിച്ചതോടെ ജീവിതമാര്‍ഗ്ഗമായി, എങ്കിലും പലവെല്ലുവിളികളും നേരിടേണ്ടി വന്നു. എന്നാല്‍ കൊച്ചി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുകൂലമായ നഗരമാണെന്ന് ആദം പറയുന്നു. ഇപ്പോള്‍ തനിക്ക് 20 വയസ്സായി. ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ശബ്ദത്തിലും മാറ്റമുണ്ട്. പൊടിമീശ വന്നു. പൂര്‍ണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്ന് ആദം ഹാരി വെളിപ്പെടുത്തി.

'ഏറ്റവും വലുത് ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്യം തന്നെയാണ്. യാതൊരു വിലക്കുകളും ഇല്ലാതെ എനിക്ക് എന്നെത്തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയുന്നു. ഇനിയും എന്റെ ജോലിയില്‍ ഒരു തടസ്സവും ഇല്ലാതെ തുടരാന്‍ കഴിയണം. ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം. അവരെ സമൂഹം അംഗീകരിക്കണം'- ഇതാണ് തന്റെ പ്രതീക്ഷയെന്ന് പങ്കുവെയ്ക്കുന്ന ഹാരി കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

'ഇപ്പോള്‍ കുടുംബത്തെ മിസ് ചെയ്യുന്നുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്. അവരെന്നെ മനസ്സിലാക്കി മകനായി അംഗീകരിക്കുമെന്ന്. തെറ്റായ ഉടലില്‍ എത്തിപ്പെട്ട ഒരാത്മാവ് ആണ് ഞാന്‍. അവര്‍ക്ക് വേണ്ടി ഈ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരിക്കും'- പ്രതീക്ഷ അവസാനിക്കാത്ത മനസുമായി ആദം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (20 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (23 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (53 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

Malayali Vartha Recommends