കള്ളന്റെ ബൈക്കിനു മുന്നിലേക്ക് സ്വന്തം സൈക്കിള്‍ തള്ളിവിട്ട് കള്ളനെ തടഞ്ഞുവച്ച് പിടിച്ചു; സൈക്കിള്‍ സമ്മാനിച്ച് പൊലീസ്

ബൈക്കിലെത്തി കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കാന്‍ ശ്രമിച്ചയാളെ സൈക്കിള്‍ കുറുകെയിട്ട് സാഹസികമായി പിടികൂടിയ ചേര്‍ത്തല മായിത്തറ പാലോടത്തുവെളി സോമന് അര്‍ത്തുങ്കല്‍ പൊലീസിന്റെ സ്‌നേഹ സമ്മാനം.
ഏപ്രില്‍ 5-ന് തിരുവിഴ റെയില്‍വേ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. പിഎസ്‌സി പരീക്ഷാ പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കുകയായിരുന്നു.
ഇത് കണ്ടുകൊണ്ട് എതിര്‍ദിശയിലൂടെ വന്ന സോമന്‍ ബൈക്കിനു മുന്നിലേക്ക് തന്റെ സൈക്കിള്‍ കറുകെ തള്ളിവിട്ടു. സൈക്കിളില്‍ വന്നിടിച്ച് നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്ന് മോഷ്ടാവ് റോഡില്‍ വീണു.
സോമനും അനീഷ്, സുഗതന്‍ എന്നിവരും ചേര്‍ന്ന് മോഷ്ടാവ് ആര്യാട് ഷാഫി മന്‍സിലില്‍ ഷാഫിയെ പിടികൂടി അര്‍ത്തുങ്കല്‍ പൊലീസിനു കൈമാറി.
മോഷ്ടാവിന്റെ ബൈക്ക് വന്നിടിച്ച് സോമന്റെ സൈക്കിള്‍ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ എസ്‌ഐ എ.ബി. ബിപിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാരുടെ ശമ്പളത്തില്‍ നിന്നു വിഹിതമിട്ട് പുതിയ സൈക്കിള്‍ വാങ്ങി നല്‍കുകയായിരുന്നു.
5,200 രൂപ വിലയുള്ള സൈക്കിളാണ് വാങ്ങി നല്‍കിയത്. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി സൈക്കിള്‍ കൈമാറി.
https://www.facebook.com/Malayalivartha



























