ഇങ്ങനെ ശശി തരൂരിനെ അപമാനിക്കണോ; യുവതികള്‍ക്കൊപ്പമുള്ള ശശി തരൂരിന്റെ ചിത്രത്തിന് പിന്നിലെ രഹസ്യം പുറത്തേയ്ക്ക്

ശശി തരൂര്‍ എംപി ലോക കപ്പ് ക്രിക്കറ്റ് കാണാന്‍ പോയത് ഏറെ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ ശശി തരൂര്‍ പാക് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന് അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. കൂടാതെ ഇന്ത്യപാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയ ശശി തരൂര്‍ മടങ്ങി വന്നശേഷം ഒരു ദിവസം വൈകിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പ്രതിഷേധം ഇരമ്പുമ്പോഴാണ് യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രചരിച്ചത്.
തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രത്തിനെതിരെ മോശം കമന്റുകളും വ്യാപകമായതോടെ സത്യാവസ്ഥ പുറത്ത് വന്നു. ചിത്രത്തിലുള്ളത് പാക് താരങ്ങളുടെ ഭാര്യമാരല്ലായിരുന്നു. ഈ ചിത്രം ശശി തരൂര്‍ ഒരു വര്‍ഷം മുന്‍പ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതായിരുന്നു. ഇന്‍ഡോര്‍ എന്റര്‍പ്രണേഴ്‌സ് ഓര്‍ഗനൈസേഷനിലെ യുവതികള്‍ക്കൊപ്പം എന്നു പറഞ്ഞ് 2018ല്‍ ശശി തരൂര്‍ പങ്കുവെച്ചതായിരുന്നു ഇപ്പോള്‍ തെറ്റായ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം.
https://www.facebook.com/Malayalivartha
























