വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലുകൾ വീണ്ടും പൊളിച്ചു ; സുരക്ഷയുടെ ഭാഗമായിട്ടെന്ന് അധികൃതർ

വീണ്ടും സെക്രട്ടറിയേറ്റിന്റെ മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റി . പോലീസിന്റെ സഹായത്തോടെയാണ് ഇന്നലെ രാത്രി 9 മണിയോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പന്തലുകൾ പൊളിച്ചുമാറ്റിയത് . പാതയോരം കയ്യേറിയതിനെ തുടർന്നാണ് നഗരസഭയുടെ നടപടി. സുരക്ഷയുടെ ഭാഗമായിട്ടാണ് പന്തലുകൾ പൊളിച്ച് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി .
സമരക്കാർ റോഡിലിറങ്ങി പ്രതിഷേധിച്ചത് ചെറിയ തോതിൽ സംഘർഷം ഉണ്ടാക്കി . അരിപ്പ ഭൂസമരക്കാരും ശ്രീജിത്ത് ഉൾപ്പെടയുള്ള മറ്റ് സമരക്കാരും പ്രതിഷേധിച്ചെങ്കിലും വകവയ്ക്കാതെ പൊലീസ് പന്തലുകൾ കെട്ടാനുപയോഗിച്ച ടാർപോളിനും , ഫ്ലെക്സുകളും നീക്കുകയായിരുന്നു . അതേ സമയം രാത്രിയിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് പന്തൽ പൊളിച്ച് മാറ്റിയത് എന്ന് സമരക്കാർ പറഞ്ഞു .
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മൂന്ന് മാസം മുൻപ് നഗരസഭയും പൊലീസും ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റിയിരുന്നു . എന്നാൽ വീണ്ടും പന്തലുകൾ കെട്ടിയതോടെയാണ് നഗരസഭ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha



























