നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള സമയത്തില്‍ വര്‍ദ്ധനവ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള സമയത്തില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയുന്നതാണ്.
നിലവില്‍ ആഭ്യന്തര ചെക്ക്ഇന്‍ കൗണ്ടറുകള്‍, വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് സാധാരണ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.അതേസമയം തീവ്രവാദ ആക്രമണ പശ്ചാത്തലത്തില്‍ ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ കൂടിയാണ് ചെക്ക്ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍, എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha


























