യുവാവിനെ കമ്പിവടികൊണ്ട് ക്രൂരമർദ്ദനത്തിനിരയാക്കി ലഹരിക്ക് അടിമയായ യുവാക്കൾ; മർദ്ദിച്ചത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്...

കോട്ടയം തിരുവാതുക്കല്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം തിരുവാതുക്കലിലാണ് സംഭവം. കാര്‍ത്തിക് എന്ന ചെറുപ്പക്കാരനാണ് ലഹരിക്ക് അടിമയായ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. യുവാവിനെ കമ്ബി വടി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം അറിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























