ലഡുവിതരണം നടത്തവെ എസ്എഫ്ഐ വിദ്യാര്‍ഥിക്കുനേരെ എബിവിപി ആക്രമണം
ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ വിദ്യാര്‍ഥിക്കുനേരെ എബിവിപി ആക്രമണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ ലഡുവിതരണം നടത്തവെ സംഘപരിവാര്‍ അക്രമം നടത്തുകയായിരുന്നു. എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കു നേരെ എബിവിപി- ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്.
ഗോകുല്‍ ,അശ്വിന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബിയര്‍ ബോട്ടില്‍ ,കല്ല് എന്നിവ വലിച്ചെറിയുകയായിരുന്നു. ബിയര്‍ ബോട്ടില്‍ പൊട്ടി ചില്ല് തെറിച്ചാണ് പ്രീജയുടെ തലയ്ക്ക് പരിക്കേറ്റിരിക്കുന്നത്. 'പിഴുതെറിയാം ജാതിവിവേചനത്തിന്റെ വേരുകള്‍' എന്ന പേരില്‍ ഉച്ചയ്ക്ക് വിദ്യാര്‍ഥി ചങ്ങല സംഘടിപ്പിക്കാനിരിക്കെയാണ് പ്രവേശന പരിപാടിയ്ക്കുനേരെ സംഘപരിവാര്‍ അക്രമം നടത്തിയത്.പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha