Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ഒടുവില്‍ സത്യം പുറത്തേക്ക്; അഖിലിന്റെ നെഞ്ചില്‍ കത്തിയിറക്കിയത്; പി എസ് സി പരീക്ഷയിലെ ഒന്നാം റാങ്കിലെ ക്രമക്കേട് ചോദിച്ചതിന്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

16 JULY 2019 09:35 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ എല്ലാം ഒന്നൊന്നായി പുറത്തു വരികയാണ്. യൂണിവേഴ്സിറ്റിയിലെ ശെരികേടുകള്‍ ചോദ്യം ചെയ്തതിനാണ് യുവാവിന് ഈ ഗതി വന്നത്. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കുത്തിയത് താനാണെന്ന് ശിവരഞ്ജിത്തും സമ്മതിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണോ കോളേജില്‍ നടന്നതെന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നത്. അഖിലും ശിവരഞ്ജിത്തും സമീപവാസികളാണ്. പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമനായി ശിവരഞ്ജിത്ത് ഉള്‍പ്പെട്ടതിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന് അഖില്‍ ആരോപിച്ചിരുന്നതായി വിവരമുണ്ട്. പൊലീസ് പട്ടികയില്‍ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയില്‍ ചാമ്പ്യന്‍ എന്ന നിലയിലാണ്. എന്നാല്‍ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് അഖില്‍ ആരോപിച്ചതായാണ് സൂചന.

സമീപത്തെ സംസ്‌കൃത കോളേജില്‍ നിന്നുള്ള എസ്.എഫ്.ഐക്കാരും ആക്രമണ സമയത്ത് കോളേജിലുണ്ടായിരുന്നതും വിദ്യാര്‍ത്ഥിയല്ലാത്ത എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ സാന്നിദ്ധ്യവും സംശയമുണ്ടാക്കുന്നു. അദ്ധ്യാപികയെ വളഞ്ഞുവച്ച് കുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഈ നേതാവ്.

വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സര്‍വകലാശാല പരിശോധിക്കുകയാണ്. കോളേജിലെ പരീക്ഷാനടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷിക്കാന്‍ പ്രോ വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാല നല്‍കുന്ന നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്‌സി?റ്റി കോളേജ് അധികൃതര്‍ പാലിക്കാറില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷ നടക്കുന്ന വേളയില്‍, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനില്‍ക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പര്‍ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസില്‍ സഹായി ഉത്തരങ്ങള്‍ എഴുതും. ഇത് പരീക്ഷ എഴുതുന്നയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സര്‍വകലാശാല നടത്തുമെന്നാണ് സൂചന.

പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ,ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം യൂണിവേഴ്‌സിറ്റി കോളേജില്‍ പാലിക്കാറില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends