സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍
യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്. സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. മനുഷ്യസാധ്യമായ എല്ലാ നടപടിയും എസ്എഫ്ഐ സ്വീകരിച്ചു കഴിഞ്ഞെന്ന് സച്ചിന് ദേവ് പറയുന്നു. യൂണിയന് റൂമില്‍ നേരത്തെ ഇല്ലാതിരുന്ന വസ്തുക്കളാണു ഇപ്പോള്‍ കണ്ടെടുത്തതെന്നും സച്ചിന് അവകാശപ്പെട്ടു.
സംഘര്‍ഷത്തിനുശേഷം യൂണിയന് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കളാണു പിന്നെ കണ്ടെടുത്തത്. ഇതില്‍ അന്വേഷണം വേണം. ഇതിനായി എസ്എഫ്ഐ നിയമനടപടി സ്വീകരിക്കുമെന്നും സച്ചിന് പറഞ്ഞു.
https://www.facebook.com/Malayalivartha