ശബരിമല തീര്‍ത്ഥാടനകാലം കുറ്റമറ്റതാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ്; നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനം

ശബരിമല തീര്‍ത്ഥാടനകാലം കുറ്റമറ്റതാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിലാണ് കളക്ടർ തീരുമാനം അയച്ചത്. ശബരി മലയിലേക്കുള്ള റോഡ് വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളായ ശൗചാലയം, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പുവരുത്തുക എന്നിവയ്ക്കാണ് പ്രധാനമായും പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ വിശദമാക്കി. ദുരന്തനിവാരണസേനയെ ശബരിമലയില്‍ സ്ഥിരമാക്കാനും ആലോചിക്കുന്നതായി കളക്ടർ പറഞ്ഞു.
ദേവസ്വംബോര്‍ഡ് കഴിഞ്ഞ വര്‍ഷം 2018 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂല പ്രകാരം പിങ്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും വസ്ത്രം മാറാന്‍ മുറികളുണ്ടാക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ പമ്പയിൽ പ്രളയ സമയം തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. അത് വേഗത്തിൽ ശരിയാക്കുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങൾ പുര്‍ത്തിയാക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























