കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്നു ഹൈക്കോടതി

കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്നു ഹൈക്കോടതി. കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുളള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ് വി ഭട്ട് ഉത്തരവിട്ടത്. എന്നാല്‍ സംസ്ഥാനത്ത് പുറത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേരള മോട്ടോര്‍വാഹനനിയമം 3(6) പ്രകാരം ഒരു വര്‍ഷം 30 ദിവസത്തിലധികം വാഹനം തുടര്‍ച്ചയായി കേരളത്തില്‍ ഓടിച്ചാല്‍ ആജീവനാന്ത നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. പതിനഞ്ച് കൊല്ലത്തെ നികുതി വാഹനത്തിന്റെ ആജീവനാന്തനികുതിയെന്നുളള വ്യവസ്ഥ കോടതി ശരിവച്ചു.
പഴയ വ്യവസ്ഥ പ്രകാരം 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുളള വാഹന ഉപയോഗത്തിന് വര്‍ഷം 1500രൂപയാണ് അടയ്‌ക്കേണ്ടത്. നിയമഭേദഗതിയിലൂടെ ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചില്‍ ഒന്നാക്കിരുന്നു. ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തിലെ ആജീവനാന്തനികുതി.
"
https://www.facebook.com/Malayalivartha
























