കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി... ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരുമെന്ന് സര്‍ക്കാര്‍

കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതുവരെ റവന്യൂ റിക്കവറി നടപടികള്‍ മരവിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുനഃക്രമീകരിക്കാത്ത വായ്പകളില്‍ ജപ്തി നടപടി ഉണ്ടാകില്ലെന്നും വായ്പാ പരാതികള്‍ പരിശോധിക്കാന്‍ ജില്ലകളില്‍ സബ്കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, കാര്‍ഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ മേയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്ന് റിസര്‍വ് ബാങ്ക് നിലപാടെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























