തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

തിരുവനന്തപുരം നഗരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഗുണനിലവാരമില്ലാത്ത , ഭക്ഷങ്ങൾക്ക് അമിതനിരക്ക് ഈടാക്കുന്നു എന്ന് പരാതി വ്യാപകമായി ഉയർന്നിരുന്നു. നഗരസഭാ ഇത് കാര്യമായി എടുക്കുകയും ചെയ്തിരുന്നു . ഈ സാഹചര്യത്തിൽതലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്. എല്ലായിടത്തും ഒരേ സമയമാണ് പരിശോധന നടക്കുന്നത്.
തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന. ഹോട്ടലുകളിലെ ഭക്ഷണങ്ങളിലെ വ്യത്തിഹീനമായ സാഹചര്യത്തെ കുറിച്ച് നേരത്തെ കോർപ്പറേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മിന്നൽ പരിശോധനകളും നടത്തിയിരുന്നു. ഇത് ശേഷം ചേർന്ന യോഗത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്. വൈകിട്ട് വരെ പരിശോധനകൾ തുടരുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























