തിരക്കേറിയ പൊലീസ് ജീവിതത്തില്‍ നിന്നും വീണ്ടും പഠനത്തിരക്കുകളിലേക്ക്... ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് നേടി വിദേശസര്‍വ്വകലാശാലയില്‍ പഠനത്തിന് പോകുന്നതിന്റെ സന്തോഷത്തില്‍ മലയാളിയായ യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് നേടി വിദേശസര്‍വ്വകലാശാലയില്‍ പഠനത്തിനായി പോകുന്നതിന്റെ സന്തോഷത്തിലാണ് മലയാളിയായ യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലേക്കാണ് ഒരു വര്‍ഷത്തെ ഉപരിപഠനത്തിന് മെറിന്‍ ജോസഫിന്റെ യാത്ര. തിരക്കേറിയ പൊലീസ് ജീവിതത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഠനത്തിരക്കുകളിലേക്ക് മടങ്ങുകയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്.
ബിഎ ഹോണേഴ്‌സ് ബിരുദധാരിയായ മെറിന്‍ പബ്ലിക് പോളിസിയില്‍ മാസ്‌റ്റേഴ്‌സിനാണ് ബ്രിട്ടീഷ് ചീവ്‌നിംഗ് ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ് നേടിയത്. സര്‍ക്കാരിന്റെ അന്തിമ അനുമതി നേടിയാലുടന്‍ ലണ്ടിനേക്ക് പോകും. മെറിന്റെ ആദ്യ യൂറോപ്യന്‍ യാത്രയാണിത്.
മെറിനൊപ്പം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും ഇത്തവണത്തെ സ്‌കോളര്‍ഷിപ്പുണ്ട്. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്ക് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സ്വീകരണം നല്‍കി. ഇന്ത്യയില്‍ പല മേഖലകളിലുള്ള 12 പേര്‍ക്കാണ് ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃത്തിനുള്ള പാലങ്ങള്‍ കൂടിയാണ് സ്‌കോളര്‍ഷിപ്പ് വിജയികളെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണര്‍ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























