രക്തസ്രാവം നിലയ്ക്കാത്ത നിലയിൽ യുവതി ആശുപത്രിയിൽ, പിന്നീട് അറിഞ്ഞത് ചോരക്കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന്...

നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയിലാണ് ദാരുണ സംഭവം നടന്നത്. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ യുവതി മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും, മരണശേഷം മൃതദേഹം കുഴിച്ചിട്ടെന്നും കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























