Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കെ എം മാണിയില്ലെങ്കില്‍ എന്ത് രണ്ടില... രണ്ടില ചിഹ്നം ലഭിക്കാന്‍ കാലു പിടിക്കേണ്ടി വരും എന്ന പി.ജെ ജോസഫിന്റെ നിലപാടിനെ തകര്‍ത്തെറിഞ്ഞ് നിയുക്ത പാലാ സ്ഥാനാര്‍ത്ഥി ജോസ് ടോം

02 SEPTEMBER 2019 09:30 AM IST
മലയാളി വാര്‍ത്ത

പാലായിലെ വലിയ ചിഹ്നം കെ.എം മാണിയാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രതികരണം. കെ.എം മാണിയുടെ ചിത്രം മാത്രം മതി തിരഞ്ഞെടുപ്പില്‍ വിജയിക്കാനെന്നും ജോസ് ടോം പറഞ്ഞു. ഇതോടെ രണ്ടില ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച ജോസെഫിന്റെ പിടിവാശി വെറും ഓലപ്പാമ്പായി.

തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി പറയുന്ന ചിഹ്നത്തില്‍ മത്സരിക്കുമെന്നും പാലായില്‍ കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പാണെന്നും ജോസ് ടോം പറഞ്ഞത് കൃത്യമായ സന്ദേശമാണ്. സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു താനടക്കം ആവശ്യപ്പെട്ടത്.

രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഒരു വാശിയുമില്ല. രണ്ടില ചിഹ്നം ലഭിക്കാന്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. കെ.എം മാണിയുടെ പിന്തുടര്‍ച്ച ആര്‍ക്കാണെന്ന് പാലായിലെ വോട്ടര്‍മാര്‍ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും തനിക്ക് യോഗ്യതയില്ലെന്നും ജോസ് ടോം പറഞ്ഞു. ഇന്നിപ്പോള്‍ പാലായുടെ മാസ്സ് ഡയലോഗാണ് കെ എം മാണിയാണ് തന്റെ ചിഹ്നമെന്ന ജോസ് ടോമിന്റെ വാക്കുകള്‍.

ചിഹ്നത്തിന്റെ കാര്യത്തില്‍ ചില നിയമവശങ്ങള്‍ ഉണ്ടെന്നും അത് പഠിച്ച ശേഷം തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ എത്രയും വേഗം പരിഹരിക്കുമന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. യു ഡി എഫിനെ വിശ്വാസത്തിലെടുത്തു ജോസ് കെ മാണിക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ജോസ് വിഭാഗത്തിന്റെ വിജയം. ഇനി പി ജെ ജോസഫിന് കാര്യങ്ങള്‍ അത്ര എളുപ്പമാകാനിടയില്ല. യു ഡി എഫിനെ ക്ഷീണിപ്പിക്കുന്ന ഓരോ വിലപേശലും വിനയാകും എന്നതാണ് സ്ഥിതി.

ഇതിനിടെ പാലായില്‍ ഇടത് മുന്നണിയ്ക്ക് റിബല്‍ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നുറപ്പായി. ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ എന്‍ സി പിയില്‍ അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയനെ ബഹുമാനിക്കുന്ന വിഭാഗമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന.

ഉഴവൂര്‍ വിജയന്റെ മരണത്തിനുത്തരവാദി എന്ന നിലയില്‍ എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി തന്നെയാണ് പാലായില്‍ മാണി സി കാപ്പനെ എന്‍ സി പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നാണ് ഏറ്റവും ദുഃഖകരമെന്നാണ് എന്‍ സി പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവരുടെ നേതാവ് പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കു0മുമ്പ് അകാലത്തില്‍ വിടപറഞ്ഞ തൊട്ടുമുമ്പുള്ള സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ സ്വന്തം നേതാവും സ്വന്തം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുമായിരുന്നിട്ടും അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഒരു പുഷ്പാര്‍ച്ചന നടത്താന്‍ പോലും തയാറാകാതിരുന്ന എന്‍ സി പി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

ഉഴവൂര്‍ വിജയന്റെ മരണശേഷവും അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മാണി സി കാപ്പനെതിരെ പാലായില്‍ മുന്‍ ഇടത് സ്ഥാനാര്‍ഥി കൂടിയായിരുന്ന ഉഴവൂര്‍ വിജയന്റെ സ്മരണ നിലനിര്‍ത്തുംവിധം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് വിജയന്‍ അനുകൂലികളുടെ നീക്കം. ചൊവ്വാഴ്ച സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends