Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ വൈദ്യരോട് ഞാൻ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികിൽസിക്കാൻ ദയവ് ഉണ്ടാകണം; എനിക്കെന്ത് സംഭവിച്ചാലും മരണപ്പെട്ടാൽ പോലും, അതിന് വൈദ്യർ ഉത്തരവാദി ആയിരിക്കില്ല.. ഒപ്പ്; ആര് മരിച്ചാലെന്താ ആരുടെ ശവത്തിന്റെ കാശ് ആയാലെന്താ.. ആയാൾക്ക് സംഭവിക്കുന്നത് കൈയബദ്ധം അല്ല അറിഞ്ഞുകൊണ്ട് കൊലപാതകം തന്നെയാണ്- വ്യാജ വൈദ്യനെ പൊളിച്ചടുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

02 SEPTEMBER 2019 10:33 AM IST
മലയാളി വാര്‍ത്ത

 

സ്വയം വൈദ്യനാണെന്ന് അവകാശപ്പെടുന്ന വ്യാജ വൈദ്യനായ മോഹനൻ വൈദ്യരുടെ കപടചികിത്സയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്ത കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ചികിത്സ രീതികള്‍ പിന്തുടരുന്ന വ്യക്തിയാണ് മോഹനന്‍ വൈദ്യർ. ദിനംപ്രതി ഈ വ്യാജ നാട്ടുവൈദ്യനെതിരെ നിരവധിപേരാണ് രംഗത്തെത്തുന്നത്. ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് മോഹനന്‍ വൈദ്യന് എതിരെ ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെയാണ് വിശ്വസ യോഗ്യമല്ലാത്ത ഈ നാട്ടുവൈദ്യന്‍റെ കപടചികിത്സയില്‍പ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കഥകൾ ഒന്നൊന്നായി പുറത്തുവരാൻ തുടങ്ങിയത്.

ഇപ്പോഴിതാ ക്യാൻസർ ചികിത്സയ്ക്കായി മോഹനൻ വൈദ്യരുടെ അടുത്തെത്തിയപ്പോഴുള്ള ദുരനുഭവം വെളിപ്പെടുത്തുകയാണ് നന്ദു മഹാദേവൻ. ക്യാൻസർ ചികിത്സയ്‌ക്കെത്തിയ തന്നോട് സ്വയംഭോഗമാണ് ക്യാൻസറിന് കാരണമെന്ന് ഒരു വഷളൻ ചിരിയോടെ മോഹനൻ നായർ പറഞ്ഞതായി നന്ദു ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുകയാണ്. എംആർഐ സ്‌കാനും, സിടി സ്‌കാനുമെല്ലാം തട്ടിപ്പാണെന്നും രക്ത ഗ്രൂപ്പിൽ പോലും വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞതായി നന്ദു മഹാദേവ കുറിപ്പിൽ പറയുന്നു. ക്യാൻസർ എന്ന രോഗം ഇല്ലെന്നും മോഹനൻ നായർ തന്നോട് പറഞ്ഞതായി നന്ദു കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നത്..!!!!ശ്രീ മോഹനൻ വൈദ്യരുടെ കണ്ടു പിടിത്തമാണ്..! ഒരു വഷളൻ ചിരിയോടെയാണ് എന്നെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞത് !!അന്ന് ഈ ബഹുമാനപ്പെട്ട വൈദ്യരുടെ അച്ഛൻ സ്വയംഭോഗം ചെയ്തിരുന്നെങ്കിൽ ഇദ്ദേഹത്തിനെ നമ്മൾ മലയാളികൾ സഹിക്കേണ്ടി വരില്ലായിരുന്നു !!എന്റെ ബയോപ്സിക്ക് സാമ്പിൾ കൊടുത്ത് റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തുന്നത്..!! ചെന്നയുടനെ പുള്ളിയുടെ ഒരു ക്ലാസ്സ് ആണ് !!

സകല ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ !!അർശ്ശസിനും ദഹനക്കേടിനും കൃമിശല്യത്തിനും ഒക്കെ പോലും മരുന്ന് കൊടുത്ത് ചികിൽസിച്ചു ഭേദമാക്കാൻ കഴിവില്ലാത്ത പാരമ്പര്യ നാട്ടു വൈദ്യന്മാർക്ക് ക്യാൻസർ ഒക്കെ ചികിൽസിച്ചു മാറ്റി എന്നു പറഞ്ഞാൽ ഒടുക്കത്തെ മൈലേജ് ആണ്.. ജനങ്ങൾ അവിടേക്ക് ഒഴുകിയെത്തും !! കോടികളുടെ വരുമാനവും !!

ആര് മരിച്ചാലെന്താ ആരുടെ ശവത്തിന്റെ കാശ് ആയാലെന്താ..ആയാൾക്ക് സംഭവിക്കുന്നത് കൈയബദ്ധം അല്ല അറിഞ്ഞുകൊണ്ട് കൊലപാതകം തന്നെയാണ് ചെയ്യുന്നത്.. അങ്ങനെ സംഭവിച്ചു കഴിയുമ്പോൾ പയ്യെ നൈസ് ആയിട്ട് അതുവരെ ചികിൽസിച്ച അലോപ്പതി ഡോക്ടറിന്റെ തലയിൽ കൊണ്ടു വച്ചാൽ പരിപാടി ക്ളീൻ… പത്താം ക്ലാസ്സ് കടന്നിട്ടില്ലാത്ത , ശരീരത്തെയും അതിന്റെ പ്രവർത്തനങ്ങളെയും പറ്റി അടിസ്ഥാന വിവരം പോലുമില്ലാത്ത പരമ ജ്ഞാനിയായ ആ മനുഷ്യൻ പറയുകയാണ് MRI സ്കാനിങ് CT സ്കാനിങ് xray ഒക്കെ ഉടായിപ്പ് ആണത്രേ..

ബ്ലഡ് ഗ്രൂപ്പിങ്ങിൽ പോലും വിശ്വാസം ഇല്ലത്രേ.. ആ മനുഷ്യനെ ഞാൻ വെല്ലുവിളിക്കുകയാണ് സ്വന്തം ഗ്രൂപ്പ് അല്ലാത്ത മറ്റൊരു ബ്ലഡ് ഗ്രൂപ്പിലെ 100 ml രക്തം നാട്ടുകാരുടെയും മീഡിയ ചാനലുകളുടെയും സാന്നിധ്യത്തിൽ സ്വന്തം ശരീരത്തിലേക്ക് കയറ്റിയാൽ നിങ്ങള് പറയുന്ന ശാസ്ത്രത്തിന്റെ പ്രചാരകനാകാം ഞാൻ..!! ക്യാൻസർ എന്നു പറയുന്ന രോഗം ഇല്ല പോലും.. അത് ക്യാൻസർ അല്ല മറിച്ച് കവിള് വാർപ്പ് , അർബുദം , തുടങ്ങി ചില നാടൻ പേരുകളിലാണ് വൈദ്യർ വിശേഷിപ്പിക്കുക.. എന്നു വച്ചാൽ ആനയ്ക്ക് ഇംഗ്ളീഷിൽ എലിഫന്റ് എന്നും ഹിന്ദിയിൽ ഹാതി എന്നും ആണ് പറയുക.. വൈദ്യരുടെ ശൈലിയിൽ പറഞ്ഞാൽ എലിഫന്റ് എന്നൊരു ജീവി ഇല്ല..അത് ആനയാണ്.. ആനയെ കാട്ടി എലിഫന്റ് എന്നു പറഞ്ഞിട്ട് ശാസ്ത്രം ജനങ്ങളെ പറ്റിക്കുകയാണ് പോലും.. ക്യാൻസറിന്റെ നാടൻ പേരുകൾ പറഞ്ഞിട്ട് അത് ക്യാൻസർ അല്ല എന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം..!

പറയുന്നതിൽ ചില കാര്യങ്ങളൊക്കെ ശരിയാണ്. നമ്മുടെ മാറിയ ജീവിത ശൈലിയും ഫാസ്റ്റ് ഫുഡ് ഉം വായു മലിനീകരണവും കെമിക്കലുകളുടെ ഉപയോഗവും ഒക്കെ ചിലപ്പോൾ അർബുദത്തിന് കാരണം ആയേക്കാം.. പക്ഷെ അത് പറഞ്ഞു ജനങ്ങളെ ബോധവൽക്കരിച്ച ശേഷം മല്ലിപ്പൊടിയും ജീരകവും തേനും ഒക്കെ പല അളവിൽ മിക്സ് ചെയ്ത മരുന്നുകൾ കൊടുത്തിട്ട് നിങ്ങളുടെ ക്യാൻസർ മാറി എന്നു പറഞ്ഞ് ചൂഷണം ചെയ്യുന്ന ഒരു നാറിയോടും ഒരു ദാക്ഷിണ്യവും ഈ സമൂഹം കാട്ടരുത്..

അലോപ്പതി ചികിത്സ ബിസിനസ്സ് ആണെന്ന് പറഞ്ഞിട്ട് ഒരു മാസം കൊണ്ട് ഏകദേശം മുപ്പതിനായിരം രൂപയാണ് ഞങ്ങളുടെ അടുത്ത് നിന്നും ഈ നാട്ടുവൈദ്യ ശിരോമണി വാങ്ങിയത്..! അതിന്റെ പകുതിയാണ് ഒരാളിന്റെ കയ്യിൽ നിന്നും വാങ്ങുന്നതെന്ന് കൂട്ടിക്കോളൂ.. ആയിരം പേരെങ്കിലും ഒരു ദിവസം ഉണ്ടാകും..അങ്ങനെ ഒരു മാസം കുറഞ്ഞത് പതിനായിരം ആൾക്കാരെ നോക്കിയാൽ ഒരു മാസം വൈദ്യരുടെ വരുമാനം 15 കോടി രൂപയാണ്.. എങ്ങനെയുണ്ട്..?

ഇനി ഒരു കാര്യം കൂടി പറയാം.. എല്ലായിടത്തും ചികിൽസിച്ചു മടുത്തിട്ട് ഭേദമാകാതെ ആകുമ്പോൾ അവിടെ ചെല്ലുന്നവരാണ് എല്ലാവരും.. അതുകൊണ്ടാണ് പലപ്പോഴും ചികിത്സ പരാജയപ്പെടുന്നത് എന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തിന് ഒരു അപവാദമാണ് ഞാൻ.. ഒരു മരുന്നും എടുക്കുന്നതിന് മുന്നേയാണ് ഞാൻ മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയത്..!! ചികിൽസിച്ചു ഭേദമാക്കാമെന്നു നൂറു ശതമാനം ഉറപ്പും തന്നു.. പക്ഷെ ഒടുവിൽ അയാൾ തോറ്റുപോയി.. കാലിലെ ട്യൂമർ വീണ്ടും വീണ്ടും വലുതായപ്പോൾ അയാൾ പറഞ്ഞത് എന്താണെന്ന് അറിയുമോ..? കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അങ്ങനെ വന്നത് പോലും..
മഴക്കാലം കഴിയുമ്പോൾ മാറും പോലും..

അന്നത് വിശ്വസിച്ചിരുന്നെങ്കിൽ മഴക്കാലം കഴിയുമ്പോൾ എന്നെ തെക്കോട്ട് എടുത്തേനെ.. പോരാത്തതിന് ഒരു സമ്മതക്കുറിപ്പ് ഒപ്പിടുവിച്ചിട്ടാണ് അയാൾ ചികിത്സ തുടങ്ങുന്നത്.. അതിലെ വാചകങ്ങൾ ഇങ്ങനെയാണ്.. സകല ചികിത്സാ രീതികളും പരാജയപ്പെട്ട് ഇനി മുന്നിലേക്ക് ഒരു മാർഗ്ഗവും ഇല്ലാത്തതിനാൽ വൈദ്യരോട് ഞാൻ ആവശ്യപ്പെടുകയാണ് എന്നെ ഒന്നു ചികിൽസിക്കാൻ ദയവ് ഉണ്ടാകണം, എനിക്കെന്തു സംഭവിച്ചാലും മരണപ്പെട്ടാൽ പോലും അതിന് വൈദ്യർ ഉത്തരവാദി ആയിരിക്കില്ല.. ഒപ്പ്..
എന്താല്ലേ..?

16 വേഗങ്ങളെ കൊണ്ട് ചികിൽസിക്കുന്ന ആത്മാവിനെ ചികിൽസിക്കുന്ന , മറ്റ് വൈദ്യശാസ്ത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന വൈദ്യർക്ക് പോലും സംശയമാണ് രോഗം മാറുമോ ഇല്ലയോ എന്നത്.. സത്യത്തിൽ മറ്റ് രോഗികൾക്ക് വേണ്ടി തയ്യാറാക്കുന്ന നെല്ലിക്ക തളത്തിൽ നിന്ന് അൽപ്പം എടുത്ത് സ്വന്തം തലയിലും കൂടി വച്ചാൽ മാറാവുന്ന പ്രശ്നമേ വൈദ്യർക്കുള്ളൂ.. അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്.. നിങ്ങളുടെ കുടുംബത്തിലോ ബന്ധുക്കൾക്കോ ഇദ്ദേഹം കാരണം ജീവൻ പോകുന്നത് വരെയേ ഉണ്ടാകുള്ളൂ നിങ്ങൾക്ക് വൈദ്യരോടുള്ള ആരാധന !!

അഥവാ തെന്നിയും തെറിച്ചും അവിടെ നിന്ന് ആർക്കെങ്കിലും അസുഖം മാറുന്നുണ്ടെങ്കിൽ അത് നിങ്ങൾ അവിടെ വരും മുന്നേ എടുത്ത ഫലപ്രദമായ മരുന്നുകളുടെ പ്രവർത്തനം കൊണ്ടും നിങ്ങളുടെ മനസ്സിന്റെ പ്രവർത്തനം കൊണ്ടും ഒക്കെയാകും എന്നുറപ്പ് തരുന്നു..!

മറ്റ് രോഗങ്ങളുടെ കാര്യം എനിക്കറിയില്ല.. അത് ചിലപ്പോൾ അദ്ദേഹം ചികിൽസിച്ചു മാറ്റുന്നുണ്ടാകും..!! അതിന് ഞാൻ വല്യ പ്രാധാന്യം കൊടുക്കുന്നുമില്ല.. പക്ഷെ ക്യാൻസർ അങ്ങനെയല്ല.. സമയത്ത് ചികിൽസിച്ചില്ല എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ജീവൻ നഷ്ടപ്പെടും.. വൈദ്യർ തോറ്റ സ്ഥലത്ത് അലോപ്പതി ജയിച്ചത് കൊണ്ടാണ് ഞാനിന്ന് നിങ്ങളുടെ മുന്നിൽ ഓടി നടക്കുന്നത്..! ജീവിതം ഹോമിക്കരുത് !! “ക്യാൻസർ പോലും സിംപിൾ ആയി ചികിൽസിച്ചു മാറ്റും ” ഇത് ചിലർക്ക് കാശുണ്ടാക്കാനുള്ള ഒരു പരസ്യ വാചകമാണ്..! അതിൽ വീഴരുത് !!

എന്നെ വിശ്വസിക്കൂ ഞാൻ അനുഭവസ്ഥനാണ് !! ജീവനുള്ളിടത്തോളം കാലം ഇങ്ങനെയുള്ള തട്ടിപ്പുകാരുടെ അടുത്ത് പോയി പ്രിയമുള്ളവരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിനെതിരെ ഞാൻ പ്രവർത്തിക്കും.. അതിനി നാട്ടുവൈദ്യന്മാർ ഉൾപ്പെടുന്ന വലിയ ലോബി എന്നെ കൊന്നാലും കുഴപ്പമില്ല.. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മരിയ്ക്കാനും തയ്യാറാണ്..!! അവിടെ ചെല്ലുന്ന രോഗികൾക്ക് വേണ്ടി ഉണ്ടാക്കുന്ന അൽപ്പം നെല്ലിക്ക തളം സ്വന്തം തലയിൽ കൂടി വച്ചാൽ തീരാവുന്ന പ്രശ്നമേ അദ്ദേഹത്തിനുള്ളൂ..

NB : മോഹനൻ വൈദ്യരെപ്പോലെയല്ലാത്ത , പൊള്ളയായ വാഗ്ദാനം നൽകി രോഗിയെ കൊല്ലാത്ത, ശാസ്ത്രത്തിനെ വെല്ലുവിളിക്കാത്ത സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താത്ത എല്ലാ നാട്ടുവൈദ്യന്മാരോടും ഇഷ്ടം ബഹുമാനം ❤️ ഞങ്ങടെ നാട്ടിലും ഉണ്ട് പാമ്പ് കടിച്ചാൽ പോലും വിഷമിറക്കുന്ന വൈദ്യന്മാർ.. അവരോടൊക്കെ ആദരവ്.. ആലോപ്പതിയെയും ആയുർവേദത്തെയും പോലും തള്ളി പറയുന്ന കള്ള നാണയങ്ങളോട് വെറുപ്പ് ആണ്..!!

ഇതായിരുന്നു നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞങ്ങൾ ക്യാൻസർ രോഗികൾ ഇറങ്ങുകയാണ് ഇയാൾക്കെതിരെ..ആരൊക്കെയുണ്ടാകും ഒപ്പമുണ്ടാകുമെന്നും നന്ദു ചോദിക്കുന്നുണ്ട്. മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയ റിവിൻ എന്ന ചെറുപ്പക്കാരന്റെ കഥയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കത്ത് നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends