കാസര്‍കോട് ദേശീയപാതയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് ദേശീയപാതയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എസ് ബി ഐ കണ്ണൂര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് മാനേജറും കാസര്‍കോട് കുഡ്‌ലു സ്വദേശിയുമായ ഗിരീഷ് കുമാര്‍ ആണ് മരിച്ചത്.
ഇന്നു രാവിലെ പിക്കോട് തോട്ടം ഗേറ്റിലാണ് അപകടം നടന്നത്. അപകടം നടന്നയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുടെ വീട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകവേയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























