കോഴിക്കോട് വയനാട് ദേശീയപാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരു മരണം...

കോഴിക്കോട് വയനാട് ദേശീയപാതയില്‍ പതിമംഗലത്തിനടുത്ത് മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും പൊതുപ്രവര്‍ത്തകനുമായ ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍(63) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന എന്‍ജിനീയറായ മകള്‍ ശബ്‌ന(33) ക്ക് പരിക്കേറ്റിട്ടുണ്ട്.
. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുടര്‍ന്ന് കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. കാറിനകത്തുള്ളവര്‍ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha
























