Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത്

02 SEPTEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത്. എന്‍.എസ്.എസ് അടക്കമുള്ള മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഈ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും ജനറല്‍സെക്രട്ടറി വ്യക്തമാക്കി. വിവിധ പദ്ധതികളിലൂടെ 35 കോടിയിലധികം രൂപയാണ് പ്രതിവര്‍ഷം മുന്നോക്ക വിഭാഗ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കേണ്ടത്. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 17 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഈ അവഗണന ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ ആലോചിക്കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. 

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 2016-17 കാലത്ത് സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച രണ്ട് കോടി 48 ലക്ഷം രൂപ മുന്നോക്ക വികസന കോര്‍പറേഷന് കൈമാറാത്തതിനാല്‍ ആ തുക അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ എത്തിക്കാനായിട്ടില്ല. കോര്‍പ്പറേഷന്റെ മറ്റ്് സാമ്പത്തിക സഹായങ്ങളും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. വീട് നന്നാക്കല്‍ , വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, കോച്ചിങ് അസിസ്ന്റ്‌സ്, സ്‌കില്‍ ഡവലപ്‌മെന്റ് , പലിശ സബ്‌സിഡി എന്നീ വിഭാഗങ്ങളിലായി അനുവദിച്ച ഫണ്ട് കുറവാണ്. അതിനാല്‍ അപേക്ഷ ക്ഷണിച്ച്, പട്ടിക തയാറാക്കിയെങ്കിലും തുക നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോര്‍പറേഷനെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. 

മറ്റ് സമുദായ സംഘടനകളില്‍ പെട്ടവര്‍ക്ക് അര്‍ഹമായ ആനുകൂല്യം കൃത്യമായി നല്‍കുമ്പോള്‍ മുന്നോക്ക വികസന കോര്‍പ്പറേഷനോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ല. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട നിലയിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗത്തോടുള്ള കടുത്ത അവഗണനയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. അദ്ദേഹം എന്‍.എസ്.സുമായും സുകുമാരന്‍ നായരുമായും അകല്‍ച്ചയിലാണ്. ശബരിമല യുവതീപ്രവേശനം നടപ്പാക്കുന്നതിന് മുന്നോടിയായി ലിംഗസമത്വം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ വനിതാ മതിലിന് ബാലകൃഷ്ണപിള്ള പിന്തുണ നല്‍കിയതോടെയാണ് സുകുമാരന്‍ നായര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 

ചങ്ങനാശ്ശേരി, പാല, വാഴൂര്‍, കറുകച്ചാല്‍ തുടങ്ങി കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളിലും എന്‍.എസ്.എസിന് സ്വാധീനമുണ്ട്. മുന്നോക്ക കോര്‍പ്പറേഷനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ അതിന്റെ പ്രതിഫലനം പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ശബരിമല യുവതീപ്രവേശനത്തോടെയാണ് സര്‍ക്കാരും എന്‍.എസ്.എസും അകലുന്നത്. സെക്രട്ടറി സുകുമാരന്‍നായര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷവിമര്‍ശനം നടത്തി. അതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. പിന്നീട് കോടിയേരി അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും സുകുമാരന്‍ നായര്‍ വഴങ്ങിയില്ല. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചെന്ന നിലപാടിലായിരുന്നു എന്‍.എസ്.എസ്. അതോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും എല്‍.ഡി.എഫും വന്‍ പരാജയം ഏറ്റ് വാങ്ങേണ്ടിവന്നത്. ആ നിലപാട് പാലായിലും എന്‍.എസ്.എസ് ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (2 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (3 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (3 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (4 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (4 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (4 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (4 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (4 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (4 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (4 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (6 hours ago)

Malayali Vartha Recommends