കാലിൽപ്പറ്റിയ ചെളി കഴുകാൻ കടവിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി ആറ്റിൽ വീണ് അമ്മയ്ക്ക് ദാരുണാന്ത്യം; ആറ്റിൽ പൊങ്ങിവന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി അയൽവാസി

കൈനകരി കോലോത്ത് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും വെള്ളത്തിൽ വീണു. അമ്മ മരിച്ചു. കുട്ടിയെ രക്ഷപെടുത്തി. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനം വാങ്ങി മടങ്ങവേ കാലിൽപ്പറ്റിയ ചെളി കഴുകാൻ കടവിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
കൈനകരി മൂലശ്ശേരി വീട്ടിൽ ലിനോജിന്റ് ഭാര്യ നീനു ജോർജ് (28)ആണ് മരിച്ചത്. കാൽതെന്നി തോട്ടിൽ കിടന്ന ചെറുവള്ളത്തിനടിയിൽപ്പെട്ടുകയായിരുന്നു കുട്ടി ആറ്റിൽ പൊങ്ങി വരുന്നത് കണ്ട അയൽവാസിയായ ചെറുപ്പക്കാരൻ ചാടി രക്ഷപെടുത്തി.കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























