കേരളാ പൊലീസിന്റെ മാനംരക്ഷിക്കാന്‍ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പൊലീസുകാരന്‍ കീഴടങ്ങി

ഗോകുലിനെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കി. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്.എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രവീണ്‍ എന്നിവര്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസ് വഴി ഗോകുലും സഫീറും അയച്ച് കൊടുത്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചൈനീസ് വാച്ച് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഇവര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു മൂന്ന് ഉദ്യോഗാര്‍ത്ഥികളും. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് െ്രെകംബ്രാഞ്ച് ഇവര്‍ക്കെതിരെ ചുമുത്തിയിരിക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിന് പിന്നാലെ പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ഹൈക്കോടതിയും വിമര്‍ശനം നടത്തിയിരുന്നു.
പരീക്ഷില്‍ ആര്‍. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും എ.എന്‍ നിസാമിന് 28ാം റാങ്കും പ്രണവിന് രണ്ടാം റാങ്കും ലഭിച്ചിരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി. അതോടെ നസീും ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരന്‍ പ്രണവും പ്രതിസ്ഥാനത്തായി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരന് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. നസീമും ഉത്തരംമുട്ടി നിന്നു. പഠിച്ചും കുറച്ചൊക്കെ കറക്കിക്കുത്തിയുമാണ് പരീക്ഷയെഴുതിയെന്നാണ് ഇരുവരും ആദ്യം മൊഴി നല്‍കിയിരുന്നത്.
ഒന്നേകാല്‍ മണിക്കൂര്‍ നടന്ന പരീക്ഷയ്ക്കിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് ഉത്തരങ്ങള്‍ 96 എസ്.എം.എസുകളായും രണ്ടാം റാങ്കുകാരനായ പ്രണവിന്റെ മൊബൈലിലേക്ക് 78 എസ്.എം.എസുകളായും ലഭിച്ചതായി പിഎസ്‌സിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചൈനീസ് വാച്ച് ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ ഗോകുലിനും സഫീറിനും അയച്ച് കൊടുത്തതെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. വാച്ച് മൂന്നാറില്‍ ഉപേക്ഷിച്ചെന്നാണ് ശിവരഞ്ജിത്ത് പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഗോകുലും സഫീറും എസ്.എം.എസ് അയച്ചെന്ന് പറയുന്ന മൊബൈലുകള്‍ കണ്ടെത്താനായിട്ടില്ല. അവ നശിപ്പിച്ച് കളഞ്ഞതായി സംശയിക്കുന്നു. ഗോകുലിനെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ.
https://www.facebook.com/Malayalivartha


























