തിരുവനന്തപുരം എം.പി ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ മുരളീധരന്‍ ഊരാക്കുടുക്കില്‍ പെട്ടപോലെയായി

കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്റെ സമയം അത്ര നല്ലതല്ല. തിരുവനന്തപുരം എം.പി ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ മുരളീധരന്‍ ഊരാക്കുടുക്കില്‍ പെട്ടപോലെയായി. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന എ. ചാള്‍സിനെ മൂന്ന് തവണ എം.പിയാക്കിയ മണ്ഡലമാണ് തിരുവനന്തപുരം എന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചാള്‍സിന് ഇംഗ്ലീഷ് അറിയില്ലായിരുന്നെന്ന് മുരളീധരന്‍ പ്രസ്താവിച്ചെന്ന് അതോടെ പ്രചരണം തുടങ്ങി. അതോടെ ചാള്‍സിനെ സ്‌നേഹിക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളവര്‍ മുരളീധരനെതിരെ തിരിഞ്ഞു.
അപകടം മണത്തറിഞ്ഞ കെ.മുരളീധരന്‍ വിശദീകരണവുമായി ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടു. എ. ചാള്‍സിനെ കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ചാള്‍സിനെക്കുറിച്ച് നല്ലത് മാത്രമേ സംസാരിച്ചിട്ടുള്ളൂ. ആളുകള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് പഠിക്കാത്ത എ.ചാള്‍സിനെ മൂന്നുതവണ തെരെഞ്ഞെടുത്ത സ്ഥലമാണ് തിരുവനന്തപുരം എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് രാജീവ്ഗാന്ധിക്കെതിരെ ബോഫോഴ്‌സ് ആരോപണം വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചും കോണ്‍ഗ്രസിന് വേണ്ടിയും ചാള്‍സ് ശുദ്ധമായ ഇംഗ്ലീഷില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അഭിമാനത്തോട് കൂടിയാണ് ഞാന്‍ എന്നും നോക്കിക്കാണുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
എന്നാല്‍ ചാള്‍സിന് ഇംഗ്ലീഷ് അറിയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു എന്ന രീതിയിലേക്ക് പ്രസ്താവനയെ വളച്ചൊടിച്ചു ചിലര്‍ പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു. ഇത് തനിക്കെതിരെയുള്ള മാധ്യമ ഗൂഢാലോചനയുടെയും രാഷ്ട്രീയ ഗൂഢാലോചനയുടെയും പതിവ് രീതിയാണെന്ന് എന്നെയും ചാര്‍സിനെയും സ്‌നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ചാള്‍സ് എന്നും നല്ല സഹപ്രവര്‍ത്തകനും തിരുവനന്തപുരത്തെ പേരെടുത്ത എം.പിയും സര്‍വ്വോപരി എന്റെ കുടുംബസുഹൃത്തും ആയിരുന്നു . എന്റെ പ്രസ്താവന വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നവരോട് സഹതപിക്കുന്നെന്നും അദ്ദേഹം ഫെയിസ് ബുക്കിലൂടെ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിംഗ് ചെയ്ത നല്ല കാര്യങ്ങളെ ഒരു ബി.ജെ.പിക്കാരനും പ്രശംസിച്ചിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
തരൂരും മുരളീധരനും തമ്മിലുള്ള വാക്‌പോര് കടുക്കുന്നതിനിടെ കഴിഞ്ഞദിവസം തരൂര്‍ ചെയ്ത ട്വീറ്റ് മുരളിക്കുള്ള ഒളിയമ്പായിരുന്നു. പന്നികളുമായി ഗുസ്തിക്കു പോകുന്നത് വ്യര്‍ത്ഥം എന്നായിരുന്നു ട്വീറ്റ്. ബര്‍ണാഡ് ഷായുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ട്വീറ്റ്. പന്നികളുമായി ഗുസ്തിപിടിക്കാന്‍ പോകരുതെന്ന് വളരെ മുമ്പെ തന്നെ ഞാന്‍ പഠിച്ച കാര്യമാണ്. നമ്മളാകെ വൃത്തികേടാകും. പന്നിക്കാണെങ്കില്‍ അത് രസിക്കുകയും ചെയ്യും. ഇതായിരുന്നു ട്വീറ്റ്. ഇതിനുമപ്പുറം ഒരു മറുപടി തരൂരിന് നല്‍കാനില്ലെന്നാണ് സമൂഹമാധ്യമങ്ങളുലുണ്ടായ ചര്‍ച്ചകള്‍ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് കെ.മുരളീധരന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതരിപ്പിച്ചത്. കെ.പി.സി.സി വിലക്ക് സംഘിച്ചാണ് മുരളീധരന്‍ തരൂരിനെതിരെ വിമര്‍ശനം നടത്തിയത്. എന്നാല്‍ പേരെടുത്ത് പറയാതെയാണ് തരൂര്‍, മുരളിക്കെതിരെ ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























