ആദ്യം പീഡനം പിന്നെ വണ്ടി ഇടിച്ചുകൊള്ളാൻ ശ്രമം; പ്രതി സി.ഐയും

കേരളത്തിൽ പീഡനശ്രമം കൂടി വരുകയാണ്. ഇതിനെത്തുടർന്ന് പിടിക്കപ്പെടുന്നവരും അതോടൊപ്പം തന്നെ കീഴടങ്ങുന്നവരും ഏറിവരികയാണ്.അത്തരത്തിൽ പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ഒളിവിൽ പോയ സി.ഐയെ അന്വേഷിച്ച് തൃശൂരിൽ നിന്ന് പൊലീസ് സംഘം കൊല്ലത്ത് എത്തിയിരുന്നു. തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയിലെ പഴയന്നൂർ പൊലീസാണ് ഇന്നലെ കൊട്ടിയം പൊലീസ് പരിധിയിലുള്ള സി.ഐയുടെ ഭാര്യവീട്ടിൽ അന്വേഷണത്തിനായി എത്തിയിരുന്നത്.
ഇതേതുടർന്ന് അന്വേഷണം നേരിടുന്ന സി.ഐ സംഭവത്തിലെ ഇരയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പഴയന്നൂർ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി. കൊട്ടിയം ഉമയനല്ലൂരിലെ വീട്ടിൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും സി.ഐയെ കണ്ടെത്താനായില്ല ഒളിവിൽ പോയതായാണ് വിവരം. പാലക്കാട് ജില്ലയിലാണ് ഐ.പി.സി 376 (ബലാത്സംഗം) പ്രകാരം സി ഐക്കെതിരെ അന്വേഷണം നടന്നത്. ഈ സംഭവത്തിൽ സസ്‌പെൻഷനിലായ സി.ഐ ക്കെതിരെയുള്ള കേസ് ഉന്നതർ ഇടപെട്ട് ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നതാണ്. പീഡന കേസിൽ ആറ് മാസത്തോളം സസ്‌പെൻഷനിലായ സി.ഐ അടുത്തിടെയാണ് സർവീസിൽ തിരികെ പ്രവേശിച്ചിരുന്നത്.എന്നാൽ ഏറെനാളായി ഈ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ വീട്ടിൽ വരാറില്ലെന്ന വിവരമാണ് ഇവിടെ നിന്ന് ലഭിച്ചത് തന്നെ.
അതേസമയം വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതോടെ നേരത്തെ ഒതുക്കിയതായി സംശയമുള്ള പീഡന കേസ് പൊന്തിവന്നേക്കുമെന്നും അങ്ങനെയായാൽ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നതർ കുടുങ്ങുമെന്നും പൊലീസിൽ സംസാരവും ഉള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം എ.സി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഈ സ്ത്രീയെ ഏതോ കേന്ദ്രത്തിൽ വിളിച്ചുവരുത്തി സംസാരിച്ച ശേഷം അവർ ടൂ വീലറിൽ മടങ്ങവേ ആയിരുന്നു സി.ഐ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് വിവരം പോലീസ് വ്യക്തമാക്കിയത്. സന്ധി സംഭാഷണം പാളിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥൻ സി.ഐയെ അറിയിച്ചതിനെ തുടർന്നായിരിക്കും വധിക്കാൻ ശ്രമിച്ചതെന്നും സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. പരിക്കേറ്റ സ്ത്രീ ഇപ്പോൾ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























