'ആ പ്രചാരണം ഫേയ്ക്ക് ആണ്. ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണ്' താൻ കട പൂട്ടാൻ പോകുന്നുവെന്ന് വാർത്ത വ്യാജം ; വെളിപ്പെടുത്തലുമായി നൗഷാദ്

താൻ കട പൂട്ടാൻ പോകുന്നുവെന്ന വാർത്ത തെറ്റാണെന്ന് നൗഷാദ്.നൗഷാദിന്‍റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം നേടിയ വാര്‍ത്ത വ്യാജമാണെന്ന് നൗഷാദ് തന്നെ വെളിപ്പെടുത്തിയിരിക്കുയാണ്. കട അടയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് നൗഷാദ് വ്യക്തമാക്കി. 'ആ പ്രചാരണം ഫേയ്ക്ക് ആണ്. ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണ്. അത് ഒരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ. പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. അറിഞ്ഞിട്ട് സത്യമറിയാന്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതൊരു വ്യാജപ്രചാരണമാണ്. ഞാനത് കാര്യമാക്കുന്നില്ല.'
'പലരും അവര്‍ക്ക് തോന്നിയ രീതിയില്‍ പലതും പ്രചരിപ്പിക്കുകയാണ് തന്റെ ജ്യേഷ്ഠന് പ്രായമായി. ജ്യേഷ്ഠനാണ് ആ കടയിലിരിക്കുന്നത്. കോര്‍പ്പറേഷന്‍ ബസാറിലായിരുന്നു ജ്യേഷ്ഠന്റെ പെട്ടിക്കട. അത് കോര്‍പ്പറേഷന്‍ അവിടെ ഉണ്ടായിരുന്ന കടകളെല്ലാം പൊളിച്ചു കൊണ്ടുപോയി. ഇതോടെ ജ്യേഷ്ഠന് വേണ്ടിയാണ് പുതിയ കട എടുത്തത്.' നൗഷാദ് പ്രതികരിക്കുന്നു. ഓരോരുത്തര് ഫേക്ക് ആയി ഇടുന്ന കാര്യങ്ങള്‍ക്ക് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും നൗഷാദ് കൂട്ടി ചേർത്തൂ. പ്രളയ സമയത്ത്ന് നടത്തിയ ദാന ധർമ്മം കൊണ്ട് ഹീറോയായി മാറിയ ആളാണ് നൗഷാദ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പ്രളയകാലത്ത് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന്വ സ്ത്രങ്ങള്‍ സൗജന്യമായി നല്‍കിയാണ് നൗഷാദ് പ്രശസ്തനായത്. നൗഷാദിന്‍റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന സോഷ്യല്‍ മീഡിയയിലൂടെ വന്‍പ്രചാരം നേടിയ വാര്‍ത്ത വ്യാജമാണെന്ന് നൗഷാദ് തന്നെ പറഞ്ഞിരിക്കുയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha


























