Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ചന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

03 SEPTEMBER 2019 11:10 AM IST
മലയാളി വാര്‍ത്ത

ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചന്ദ്രയാന്‍2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഒരു ടെലിവിഷനിലൂടെ വാര്‍ത്ത വായിക്കുകയായിരുന്നു ഹെയ്ദി സാദിയ. കൈരളി ന്യൂസിലാണ് ചാന്ദ്രയാന്‍ ദൗത്യ വിജയം പ്രേക്ഷകര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് ബിരുദത്തിന് ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നാണ് ഇലക്‌ട്രോണിക്‌സ് ജേണലിസത്തില്‍ ഫസ്റ്റ് ക്ലാസോടെ ഹെയ്ദി സാദിയ പി.ജി. ഡിപ്ലോമ കരസ്ഥമാക്കിയത്. പഠനകാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ മഴവില്ല് പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31നാണ് കൈരളി ന്യൂസില്‍ ജോലിയില്‍ പ്രവേശിച്ചത്.

ചാന്ദ്രയാന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഒപ്പം ഹെയ്ദി സാദിയയേയും മന്ത്രി അഭിനന്ദിച്ചു. ഇത് മറ്റുള്ള ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര വികസനത്തിനും അവരെ മുഖ്യധാരയില്‍ കൊണ്ടു വരാനുമായി മഴവില്ല് എന്ന ബൃഹദ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്ത മാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (2 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (3 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (3 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (4 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (4 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (4 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (4 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (4 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (4 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (4 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (6 hours ago)

Malayali Vartha Recommends