ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റൂം കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ പൂവന്‍ പാറയിലാണ്. സംഭവം. മരിച്ചത് കാര്‍ യാത്രികരായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങല്‍ നിവാസികളായ ഷമീര്‍(34), സതീഷ് (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നൗഷാദിനെ (34) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റാണ് കാറുമായി കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും കൂടി ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha


























