പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയെ പ്രഖ്യാപിച്ചു.

പാലായുല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിയാണ് തീരുമാനമായത്. ബി.ജെ.പി ദേശീയ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്.
എബിവിപിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കും യുവ മോര്‍ച്ചയില്‍ നിന്ന് ബിജെപി നേതൃത്വത്തിലേക്കി എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ പ്രസിഡന്റ് ആയി ഹരി തുടരുകയാണ്. 2016ല്‍ പാലായില്‍ കെ.എം. മാണിക്കെതിരെ മത്സരിച്ചിരുന്നു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ കോട്ടയം ജില്ല പ്രസിഡന്റാണ്. 10 വര്‍ഷം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha


























