പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. കൂടാതെ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയും സിബിഐ കോടതി ഉച്ചക്ക് ശേഷം പരിഗണിക്കും. ഇന്നലെ തന്നെ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു.
ജാമ്യം തള്ളുകയാണെങ്കില്‍ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും നിര്‍ദ്ദേശിച്ചു. സിബിഐ അതിനെ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.കോടതിയില്‍ ഇന്ന് സി.ബി.ഐ നിലപാടറിയിക്കും.
https://www.facebook.com/Malayalivartha
























