കൊച്ചി മെട്രോയുടെ മൂന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു... മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു

കൊച്ചി മെട്രോയുടെ മൂന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാത യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. കൂടാതെ രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും വരുത്തിയിട്ടുണ്ട്.
അഞ്ചര കിലോമീറ്റര്‍ പാതയില്‍ പരിശോധന നടത്തിയ ശേഷം മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ പുതിയ പാതക്ക് അനുമതി നല്‍കിയതോടെയാണ് സര്‍വ്വീസ് ആരംഭിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.
ഉച്ചയ്ക്ക് ശേഷം നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയായിരുന്നു.
"
https://www.facebook.com/Malayalivartha
























