പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിയും നാളെ പത്രിക സമര്‍പ്പിക്കും

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ഥിയായ എന്‍.ഹരിയും നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ പളളിയിലെ പ്രാര്‍ഥനകള്‍ക്കും കെ.എം.മാണിയുടെ കബറിടത്തിലും എത്തിയ ശേഷമായിരിക്കും ളാലം ബ്ലോക്ക് ഓഫീസിലെത്തി വരാണാധികാരിക്കു മുമ്പാകെ ജോസ് ടോം പത്രിക സമര്‍പ്പിക്കുന്നത്. ചിഹ്നത്തിന്റെ കാര്യത്തിലുള്ള അവ്യക്തത കാരണം രണ്ടു സെറ്റ് പത്രികയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്നത്.
ആദ്യ സെറ്റ് പത്രിക കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ഥി എന്ന നിലയിലും രണ്ടാം സെറ്റ് പത്രിക സ്വതന്ത്രനെന്ന നിലയിലുമാണ് പത്രിക സമര്‍പ്പിക്കുന്നത്. . ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാവും എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരിയും നാളെ രാവിലെ തന്നെ പത്രിക സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha
























