മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, നാളെ ഷട്ടറുകള്‍ തുറക്കും, പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ ഷട്ടറുകള്‍ തുറക്കും. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍വരെയാണ് ഉയര്‍ത്തുന്നത്. ചെറിയ തോതിലായിരിക്കും ജലം തുറന്നു വിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്.
"
https://www.facebook.com/Malayalivartha
























