വില കൊടുത്തു വാങ്ങാവുന്ന ഒരു ഉല്‍പ്പന്നം മാത്രമായി കോണ്‍ഗ്രസ്സ് മാറി; എ.എ.റഹീം

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.വൈ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വിലകൊടുത്തു വാങ്ങാവുന്ന ഒരു ഉത്പന്നമായി കോണ്‍ഗ്രസ് പാര്‍ട്ടി മാറിയതായി എ.എ.റഹീം പറഞ്ഞു. കോണ്‍ഗ്രസിന്റെ യുവമുഖമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിടുമെന്ന പ്രചരണം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് എ.എ.റഹീമിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേയ്ക്ക് ജ്യോതിരാദിത്യ സിന്ധ്യയെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കൂടി സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയാക്കുകയായിരുന്നു. തുടർന്ന് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജ്യോതിരാദിത്യ നിലപാടെടുത്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒരു കോണ്‍ഗ്രസ്സ് ദേശീയ നേതാവ് കൂടി പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകള്‍ വരുന്നു. ഇക്കുറി ജ്യോതിരാധിത്യ സിന്ധ്യയാണ് സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നത്. ആരാണ് ജ്യോതിരാധിത്യ സിന്ധ്യ? എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നവരില്‍ ഒരാള്‍ !!.
വില കൊടുത്തു വാങ്ങാവുന്ന ഒരു ഉല്‍പ്പന്നം മാത്രമായി കോണ്‍ഗ്രസ്സ് മാറി. സ. ഓമനക്കുട്ടന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഇടതും വലതും ഒരുപോലെയല്ല, സിന്ധ്യയെന്ന കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവില്‍ നിന്നും ഒരു സാധാരണ ചേര്‍ത്തലക്കാരനിലേക്കുള്ള ദൂരമാണ് ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യസ്തത.
https://www.facebook.com/Malayalivartha





















