ചീറിപ്പാഞ്ഞു വന്ന സ്വകാര്യ ബസ് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി പിന്നാലെ യാത്രക്കാരും; കാര്യം ഇതാണ്

കോഴിക്കോട് അമിത വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസിനെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നീടാണ് അറിഞ്ഞത് ബസ് ഡ്രൈവർക്ക് ഹെവി ലൈസന്‍സ് ഇല്ല. ഇയാളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരാണ് വിവരം പുറത്ത് കൊണ്ട് വന്നത്.ഇതറിഞ്ഞ യാത്രക്കാരും ഞെട്ടുകയുണ്ടായി. വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവി ലൈസന്‍സ് ഇല്ലാതെയാണ് ഡ്രൈവര്‍ കോഴിക്കോട്-തലശേരി റൂട്ടില്‍ സര്‍വീസ് നടത്തി വന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ ചെങ്ങോട്ടുകാവില്‍ വാഹന പരിശോധനക്കിടെയാണ് ഈ സംഭവം നടന്നത്. അപകടം ഉണ്ടകാൻ സാധ്യതയുള്ള തരത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിത വേഗതയിലാണ് ഡ്രൈവര്‍ ബസിൽ വന്നത്.ഇങ്ങനെ വരികയായിരുന്ന വാഹനത്തെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇയാള്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ മുന്‍ പരിചയമോ, ലൈസന്‍സോ ഇല്ലായെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാളുടെ നിലവിലെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാൻ സാധ്യതയുണ്ട്. കേരളത്തിൽ ഗതാഗത വകുപ്പ് കർശനമായി വാഹന പരിശോധന നടത്തുകയാണ്. ഹെവി ലൈസൻസ് ഇല്ലാത്തവർക്ക് ബസ് ഓടിക്കാൻ നിയമം അനുവദിക്കുന്നില്ല.
https://www.facebook.com/Malayalivartha





















