ഓണക്കാലത്ത് വ്യാജ മദ്യം ഉണ്ടാകില്ല; ഓപ്പറേഷൻ വിശുദ്ധിയുമായി എക്സൈസ്

എല്ലാവർഷവും ഓണക്കാലത്ത് എക്കാലത്തെയും റെക്കോർഡ് മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നുപോരുന്നത്. ഓണക്കാലം മദ്യക്കളമായി മരുന്ന് കാഴ്ചയും കാണുവാൻ സാധിക്കും. അതുപോലെ തന്നെ ഇത്തരം അവസരങ്ങളെ പരമാവധി മുതലെടുത്തതുകൊണ്ട് ചില വിരുതന്മാർ വ്യാജമദ്യം അനായാസം കേരളത്തിലേക്ക് എത്തിക്കുന്നതാണ് വാർത്തകൾ എക്കാലത്തും കെട്ടുവാർന്നതാണ് എന്നാൽ അതിനെല്ലാം അവസാനം കല്പിച്ചുകൊണ്ടാണ് എക്സൈസ് വകുപ്പ് പുതിയ പദ്ധതിയുമായി രംഗത്ത് എത്തയിരിക്കുന്നത്.
ഓണക്കാലത്ത് സംസ്ഥാനത്തേയ്ക്ക് ഒഴുകുന്ന വ്യാജമദ്യം തടയാനായി പുതിയ കര്‍മ്മ പദ്ധതിയുമായി എക്‌സൈസ് വകുപ്പ് പദ്ധതിയിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ വിശുദ്ധി എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത് തന്നെ. എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പാക്കുക എന്നാണ് അറിയപ്പെടുന്നത്.
അതേസമയം ഓണനാളുകളില്‍ വ്യാജ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ പരിപാടി നടപ്പാക്കുന്നത്. എക്‌സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുള്ളതായും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















