ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കമ്മീഷന്‍; ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ തീരുമാനം തള്ളി കമ്മീഷന്‍

കേരള കോണ്‍ഗ്രസ് എം ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കമ്മീഷന്‍. ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
ജോസ് കെ. മാണിയെ ചെയര്‍മാനാക്കാനായി ജൂണ്‍ 16ന് ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടന പ്രകാരമല്ലെന്ന് തൊടുപുഴ മുന്‍സിഫ് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് പരാമര്‍ശിച്ചാണ് നടപടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമീഷന്‍ ജോസ് കെ.മാണിക്ക് രേഖാമൂലം മറുപടി നല്‍കി. ആഗസ്ത് 30നാണ് കമീഷന്‍ മറുപടി അയച്ചത്.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനെന്ന നിലയില്‍ ചിഹ്‌നം അനുവദിക്കാനുള്ള അധികാരം പി.ജെ. ജോസഫിനാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























