ഇന്നു മുതല്‍ കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ സര്‍വ്വീസ് ആരംഭിക്കുന്നു..... പതിനാലു ദിവസത്തേക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ്....

ഇന്നു മുതല്‍ കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ സര്‍വീസ് നടത്തും. ഇന്നലെ പുതിയ പാതയുടെ ഉദ്ഘാടനം നടന്നതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി.
കൂടാതെ യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 25 വരെ മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാത ഇന്നലെ മുഖ്യമന്ത്രി തുറന്നു കൊടുത്തു . ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.
https://www.facebook.com/Malayalivartha


























