കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം... ശമ്പള വിതരണം മുടങ്ങി... ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷയെന്ന് മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ശമ്പള വിതരണം മുടങ്ങി. പ്രളയവും ഉരുള്‍പൊട്ടലും മൂലം സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഓഗസ്റ്റ് മാസത്തെ വരുമാനം 15 കോടിയോളം ഇടിഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിച്ച് ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്‌മെന്റ് അറിയിച്ചു.
തൊഴിലാളികളുടെ ശമ്പളം മുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജലന്‍സിന് ഇന്നലെതന്നെ ശമ്പളം വിതരണം ചെയ്തിരുന്നു. ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്,സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. സര്‍ക്കാരിനോട് സഹായം തേടിയെങ്കിലും 16 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്.
"0
https://www.facebook.com/Malayalivartha





















