എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് മുംബൈ കോടതി പരിഗണനയില്‍

ലൈംഗിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് മുംബൈ കോടതി പരിഗണനയില്‍ . കഴിഞ്ഞ ജൂലൈ 29 ന് ബിനോയ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം എന്നായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 27 ന് ഹര്‍ജി ഹൈക്കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
ഫോറന്‍സിക്ക് ലാബില്‍ നിന്ന് ഇതുവരെ പരിശോധനാ ഫലം കൈമാറിയില്ലെന്ന് ഓഷിവാര പോലീസും അറിയിച്ചു.
f
https://www.facebook.com/Malayalivartha


























