Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വീഡിയോ വൈറല്‍... ബൈക്കില്‍ എത്തി മാല പൊട്ടിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് യുവതി; മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ വലിച്ച് തള്ളിയിട്ട് മാല തിരികെ വാങ്ങിച്ചു; നാട്ടുകാരെത്തിയതോടെ അടിയുടെ പൊടി പൂരം

04 SEPTEMBER 2019 11:04 AM IST
മലയാളി വാര്‍ത്ത

മര്യാദയ്ക്ക് വഴി നടക്കാന്‍ പോലും സമ്മതിച്ചില്ലെന്നു വച്ചാല്‍. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം എല്ലായിടത്തുമുണ്ട്. കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഒരു മാല പൊട്ടിയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബൈക്കില്‍ എത്തിയ മോഷ്ട്ടാക്കളെ യുവതി പിടികൂടിയ വീഡിയോ ആണ് പ്രചരിക്കുന്നത്.

ന്യൂ ഡല്‍ഹിയിലെ നന്‍ഗ്ലേയിലാണ് ഏവരേയും അമ്പരപ്പിക്കുന്ന സംഭവം നടന്നത്. സൈക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡിന്റെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ബൈക്കില്‍ ഹെല്‍മറ്റ് വെച്ച് രണ്ട് പേര്‍ ചേര്‍ന്നാണ് മാല പൊട്ടിച്ചത്. ബൈക്കിന്റെ പിന്നില്‍ ഇരുന്നയാളാണ് മാല പൊട്ടിച്ചത്. എന്നാല്‍ മാല പൊട്ടിച്ച ശേഷം മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മാല പൊട്ടിച്ചയാളുടെ കൈയില്‍ പിടിച്ച് യുവതി വലിക്കുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് ബൈക്ക് മറിയുകയും മോഷ്ട്ടാക്കള്‍ താഴെ വീണു.

ഇതോടെ യുവതി അവരെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. നാട്ടുകാരും സംഭവമറിഞ്ഞ് ഓടിക്കൂടി. തുടര്‍ന്ന് യുവതിയും വഴിയാത്രക്കാരും ചേര്‍ന്ന് മാല പൊട്ടിച്ചയാളെ കൈകാര്യം ചെയ്തു. ഇതിനിടെ ബൈക്കോടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടുന്നതും സി സി ടി വിയില്‍ കാണാവുന്നതാണ്.

മാലമോഷണം നടത്തിയയാളെ ട്രാഫിക്ക് പോലീസുകാരന്‍ കുടുക്കിയ കഥ അടുത്തിടെ കേരളം ഏറെ ചര്‍ച്ചചെയ്തിരുന്നു. തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവിനെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലില്‍ വലയിലായയത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടിയിലാക്കിയത്.

പൂജപ്പുരയില്‍ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. രാവിലെ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരന്‍ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു. സംഭവം നടന്നതിനു സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകള്‍ വയര്‍ലസ് സൈറ്റിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. മ്യൂസിയം സ്‌റ്റേഷനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു ഈ വയര്‍ലെസ് സന്ദേശം കേള്‍ക്കുകയും റോഡിലും പരിസരത്തും നിരീക്ഷണം നടത്തുകയുമുണ്ടായി. അതിന്റെ ഫലം കാണുകയും ചെയ്തു. വയര്‍ലെസ് സന്ദേശത്തില്‍ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന്‍ കാത്തുനിന്നു. അല്‍പനേരം കഴിഞ്ഞ് ആ ബൈക്ക് എടുക്കാന്‍ വന്ന യുവാവിനെ തന്ത്രപൂര്‍വം മ്യൂസിയം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ട്രാഫിക് പോലീസുകാരന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണ് മാല മോഷണക്കാരന്‍ അന്ന് പിടിയിലായത്. സംഭവ സമയത്തെ സിസിടിവി ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് ഇയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനിടയില്‍ ഷാഡോ പൊലീസ് സ്ഥലത്തെത്തി. മുന്‍പു നടന്ന പല മാല മോഷണ കേസുകളിലും ഉള്‍പ്പെട്ട പൂജപ്പുര സ്വദേശി സജീവാണ് പിടിയിലായതെന്ന് അവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സിറ്റി ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിജുകുമാറിനെ സിറ്റി പൊലീസ് കമ്മിഷണര്‍ അഭിനന്ദിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends