കോഴിയിറച്ചി വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഭക്ഷ്യവിഷ ബാധയുണ്ടായതിനെ തുടര്‍ന്ന് കോഴിയിറച്ചി സ്റ്റാള്‍ പൂട്ടി

എന്ത് ആഘോഷങ്ങൾക്കും കോഴിയിറച്ചി ഇല്ലാത്ത ഒരു വിഭവമില്ല. ഇവിടെ ഇതാ വിവാഹത്തിന് പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായി. അന്വേഷണത്തിൽ കോഴിയിറച്ചിയിൽ നിന്നുണമാണ് ഭക്ഷ്യ വിഷ ബാധ ഉണ്ടായിരിക്കുന്നത്.വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനാൽ കോഴിയിറച്ചി വാങ്ങിയ ചിക്കന്‍ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കാസർഗോഡ് കോട്ടപ്പുറത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്. നിരവധി പേര്‍ ചികിത്സയിലായതോടെ നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കിറങ്ങി. കോട്ടപ്പുറം റോഡിലെ മദീന ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്നും ഇവർ കണ്ടെത്തുകയുണ്ടായി.തുടരന്വേഷണത്തില്‍ സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിഞ്ഞ്. ഇതോടെ നടപടി എടുക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവരിൽ പലരും പള്ളിക്കര ചെമ്മാക്കര പ്രദേശത്തുള്ളവരാണ് .
https://www.facebook.com/Malayalivartha


























