ക്രിസ്ത്യാനിപ്പേരെന്ന കാരണത്താൽ വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഗുരുവായൂര്‍ നഗരസഭ അനുവദിച്ചില്ല ; പേരിന്റെ അർത്ഥമറിഞ്ഞപ്പോൾ മാപ്പ് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു

ക്രിസ്ത്യാനിപ്പേരെന്ന കാരണത്താൽ വിവാഹം രജിസ്റ്റര്‍ ചെയ്യാൻ അനുവദിച്ചില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാനാവാതെ തിരിച്ചയച്ച ദമ്പതികളോട് ഒടുവിൽ മാപ്പുപറഞ്ഞ് ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകള്‍ക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് നഗരസഭാ അധികൃതര്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാതിരുന്നത്. ക്രിസ്റ്റീന എമ്ബ്രസൈസ് എന്ന പേരാണ് പ്രശ്നം ഉണ്ടാക്കിയത്.അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദ കനകത്തിന്റെയും മകളാണ് ക്രിസ്റ്റീന എമ്ബ്രസൈസ്. .
ഭര്‍ത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ച ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹ രജിസ്‌ട്രേഷന് ക്രിസ്‌തീൻ എത്തി. എന്നാൽ ക്രിസ്‌തീന എന്ന പേരായതിനാൽ അവർ സമ്മതിച്ചില്ല. ക്രിസ്തീനയെന്നത് കിസ്ത്യന്‍പേരാണെന്നും ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ പറഞ്ഞത്. കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന. എമ്ബ്രസൈസ് എന്നാല്‍ ചക്രവര്‍ത്തിനി. മതേതരത്തിന്റെ ചക്രവര്‍ത്തിനിയെന്നാണ് തന്റെ പേരിന്റെ അര്‍ത്ഥമെന്നാണ് അവരുടെ വിശദീകരണം. എന്നാൽ എസ്‌എസ്‌എല്‍സി ബുക്കുമായി അവര്‍ വീണ്ടുമെത്തി. അതില്‍ ഹിന്ദു എന്നു കണ്ടപ്പോഴാണ് വഴി തെളിഞ്ഞത്. വധുവിന്റെ രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. 24ന് ഗുരുവായൂരിൽ വച്ചായിരുന്നു ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം നടന്നത്. കാനഡയില്‍ പൈലറ്റായ ദീപക് രാജിന് അടുത്തയാഴ്ച മടങ്ങി പോകേണ്ടതിനാൽ ഓരോ ദിവസവും പ്രധാനപ്പെട്ടതായിരുന്നു . വിവാഹ രേജിസ്ട്രഷൻ അനുവദിക്കാത്തതിനാൽ ഇവർക്ക് പ്രയാസമുണ്ടായത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്നും വൈസ് ചെയര്‍മാന്‍ കെപി വിനോദ് മാപ്പുപറഞ്ഞു.
https://www.facebook.com/Malayalivartha


























