ആറ്റിങ്ങല്‍ ദേശീയ പാതയില്‍ സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ നൗഷാദ് സുഹൃത്തുക്കള്‍ക്ക് പിന്നാലെ യാത്രയായി

ആറ്റിങ്ങല്‍ ദേശീയ പാതയില്‍ സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ നൗഷാദ് സുഹൃത്തുക്കള്‍ക്ക് പിന്നാലെ യാത്രയായി. മുടപുരം എന്‍ഇഎസ് ബ്ലോക്ക് തനൂജ മന്‍സിലില്‍ നൗഷാദ് (34) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന വാഗണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. നൗഷാദിന്റെ കൂടെ കാറിലുണ്ടായിരുന്ന ഷമീര്‍ (34),സതീഷ്‌കുമാര്‍ (46) എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്.
തടികയറ്റി കൊല്ലം ഭാഗത്തേയ്ക്ക് പോയ ലോറിയെ ബസ് ഓവര്‍ടേക്ക് ചെയ്ത് കയറുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ വാഗണര്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കാറില്‍ ഉണ്ടായിരുന്നവരെ ഏറെ പണിപ്പെട്ട് ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha


























