നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് അമേരിക്കന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിവയാണ് പിടികൂടിയത്. 12 ലക്ഷം രൂപ വിലവരുന്ന യുഎസ് ഡോളര്‍ ഇയാള്‍ ബാഗേജില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും എട്ട് ലക്ഷം രൂപ വില വരുന്ന സ്വര്‍ണവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയ ഹൈദരാബാദ് സ്വദേശി സെയ്ദ് വാജിദാണ് കറന്‍സിയുമായി പിടിയിലായത്.
"
https://www.facebook.com/Malayalivartha


























