അടുത്ത ഒരാഴ്ച നീണ്ട അവധികൾ ; ബാങ്കുകൾ അവധിയായതിനാൽ ഇടപാടുക്കാർ സൂക്ഷിക്കുക

വരുന്ന ആഴ്ച്ചയിൽ തുടര്‍ച്ചയായ എട്ട് ദിവസം സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അവധിയാണ് . സെപ്തംബര്‍ 8 മുതല്‍ 15 വരെയാണ് അവധിയായിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഇടപാട് നടത്തേണ്ടുന്നവര്‍ ഈ ആഴ്ചയിൽ തന്നെ ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക. സെപ്തംബര്‍ 15 ന് ശേഷം മാത്രമേ ഇടപാടുകള്‍ നടത്തുവാന്‍ കഴിയുകയുള്ളു.
സെപ്തംബര്‍ 8 ഞായറാഴ്ച അവധിയാണ് . അത് കഴിഞ്ഞാൽ സെപ്തംബര്‍ 9 മുഹറം, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം, വ്യാഴാഴ്ച മൂന്നാം ഓണം, വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി, പിന്നീട് വരുന്നത് രണ്ടാം ശനിയാഴ്ചയും ഞായറാചയും ഇങ്ങനെ തുടർച്ചയായ അവധിയാണ്. ഈ ദിവസങ്ങളില്‍ സെപ്തംബര്‍ 12ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. പണമിടപാട് ഏറെ നടക്കേണ്ടുന്ന കാലമാണ് ഓണക്കാലം. അപ്പോൾ ബാങ്ക് ഇടപാടുകള്‍ക്കായി ഈ ഒറ്റ ദിവസത്തെ ആശ്രയിക്കേണ്ടി വരും. അത് കൊണ്ട് പണമിടപാടുകൾ ഈ ആഴ്ചയിൽ തന്നെ നടത്തുവാൻ ഓർമ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























