നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. ഇന്നു രാവിലെ പത്തിനാണ് ഷട്ടറുകള്‍ തുറന്നത്.
https://www.facebook.com/Malayalivartha


























