പുറകിൽ നിന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു, പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ല; രാത്രി എട്ടരയോടെ ബോധം വന്നപ്പോള്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുകയായിരുന്നു; ആശ വർക്കറുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിന്റെ പിന്നിൽ ....

ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഓണാക്കി വീട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ എത്ര പേരുണ്ടെന്ന് അറിയില്ല. വാഹനങ്ങളുടെ ശബ്ദവും കേട്ടില്ല. ഒരാള്‍ വെള്ള വസ്ത്രം ധരിച്ചിരുന്നതായി ചെറിയ ഓര്‍മയുണ്ടെന്ന് വത്സമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വത്സമ്മ പറയുന്നത് ഇങ്ങനെ,
എട്ട് മണിക്കൂറിന് ശേഷമാണ് വത്സമ്മയ്ക്ക് ബോധം വന്നത്. ആശ വര്‍ക്കിന് വേണ്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. വര്‍ക്കിനിടെ ശാസ്താങ്കലിന് സമീപം വച്ച് ആരോക്കെയോ പിന്നില്‍ നിന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നെ ഒന്നും ഓര്‍മ്മയില്ല. രാത്രി എട്ടരയോടെ ബോധം വന്നപ്പോള്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുകയായിരുന്നു. തന്റെ താലിമാല, വള, മോതിരം എന്നിവ ഉള്‍പ്പടെ ആറേ കാല്‍പവന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.വയലാര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മാന്തറ പ്രകാശന്റെ ഭാര്യ വല്‍സമ്മയാണ് (54) മോഷണത്തിന് ഇരയായത്. വത്സമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച വൈകീട്ട് പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























