യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം ലഭിക്കുന്നതിനുള്ള സമവായ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടർന്ന് ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു

പാലായില്‍ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി പത്രിക നൽകി; യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം ലഭിക്കുന്നതിനുള്ള സമവായ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടർന്ന് ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥി മാണി കുടുംബത്തിൽ നിന്നു പുറത്തുനിന്നുള്ളയാൾ ആയിരിക്കുമെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു..
ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്..രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടില്‍ പി.ജെ ജോസഫ് ഉറച്ചുനില്‍ക്കുമ്പോൾ ചിഹ്നത്തിന് വേണ്ടി ജോസഫിന് മുന്നില്‍ വഴങ്ങേണ്ടെന്ന് ജോസ് വിഭാഗവും തീരുമാനിച്ചിരിക്കുന്നു. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം എത്തിയാണ് ജോസ് ടോം പത്രിക നല്‍കിയത്. നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും പി.ജെ ജോസഫ് ചിഹ്നം നിക്ഷേധിച്ചെന്ന് ജോസ് കെ. മാണി പറഞ്ഞു.
മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്; കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറ്റൊരു പത്രിക കൂടി നല്‍കിയിട്ടുണ്ട്; കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയാണെങ്കില്‍ മൂന്ന് മണിക്കകം ചെയര്‍മാന്റെ ഒപ്പുള്ള ഫോം ബി സമര്‍പ്പിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ജോസ് ടോമിനോട് ആവശ്യപ്പെട്ടു
രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും മത്സരിക്കുമെന്ന് സ്ഥാനാർഥി പറഞ്ഞ സ്ഥിതിക്ക് ചിഹ്നം നൽകേണ്ട പ്രശ്നം ഉദിക്കുന്നില്ലല്ലോ എന്ന് ജോസഫ് സ്ഥാനാർഥി നിർണയം നടന്ന ദിവസം പറഞ്ഞിരുന്നു. ഇതിനു പാലായിൽ കെ.എം.മാണിയാണ് ചിഹ്നമെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം...ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താന്‍ അത് അത് അംഗീകരിക്കുമെന്നും ജോസ് ടോം പറഞ്ഞിരുന്നു
കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനും എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ്.
https://www.facebook.com/Malayalivartha


























