സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് മഴ പെയ്യുക

സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് മഴ പെയ്യുക. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് , ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇടുക്കി, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും മറ്റന്നാള്‍ കോഴിക്കോടും കണ്ണൂരും കാസറഗോഡും ശനിയാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഞായറാഴ്ച കോഴിക്കോടും കണ്ണൂരും ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലയിലെ കണ്ട്രോള്‍ റൂം താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തും.
ഇന്ന് മുതല്‍ നാളെ വരെ കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് , മധ്യ പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
ഇന്നും നാളെയും തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്ക് ആന്ധ്രാ തീരം, ആന്‍ഡമാന്‍ കടല്‍ ,ആന്‍ഡമാന്‍ ദ്വീപ് തീരങ്ങള്‍ എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്.
https://www.facebook.com/Malayalivartha


























